ടൈറ്റ് ജീന്‍സ് ഉപയോഗിക്കാറുണ്ടോ? എന്നാല്‍ നിങ്ങള്‍പ്പെട്ടു മക്കളെ !

Webdunia
തിങ്കള്‍, 15 മെയ് 2017 (11:01 IST)
മോഡേണ്‍ യുഗത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ് ജീന്‍സ്. സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ ഉപയോഗിക്കുന്ന ഈ വസ്ത്രരീതി പലപ്പോഴും വലിയ വിവദം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ജീന്‍സ് മാനം പോകാതെ രക്ഷപ്പെടുത്തുമെന്നാണ് ഇന്നത്തെ സമൂഹത്തിന്റെ വിലയിരുത്തല്. സ്ത്രീ പുരുഷ സൌന്ദര്യത്തെ മാറ്റ് കൂട്ടുന്ന ഈ വസ്ത്രരീതിയില്‍ ഒരു വലിയ പ്രശനം ഒളിഞ്ഞിരിക്കുന്നുണ്ട്. 
 
ടൈറ്റ് ജീന്‍സ് ഉപയോഗിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. ഇത് ആരോഗ്യത്തിന് ഒരുപാട് ദോഷം വരുത്തുന്നുണ്ട്. ടൈറ്റ് ജീന്‍സ് ധരിക്കുന്ന പുരുഷന്മാരില്‍ ബീജ സംഖ്യ കുറയുന്നുവെന്ന് പല പഠനങ്ങളും പറയുന്നു. ഇതിന്റെ കാരണം അരക്കെട്ടിലെ ചൂടാണ്. ഇതിന് പുറമേ മൂത്രാശയ തകരാറുകളും ഉണ്ടാക്കുന്നുണ്ട്.
 
ടൈറ്റ് ജീന്‍സ് ഉപയോഗിക്കുന്നവരില്‍ രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുന്നതായും ലൈംഗികാവയവങ്ങളില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതായും കണ്ടുവരുന്നു. എന്നാല്‍ ടൈറ്റ് ജീന്‍സ് അണിയുന്ന സ്ത്രീകള്‍ക്ക് തുടയിലേയും അരക്കെട്ടിലേയും മസിലുകള്‍ക്ക് ദൃഢത നഷ്ടപ്പെടുകയും രക്തക്കുഴലുകള്‍ പൊട്ടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. 
 
ടൈറ്റ് ജീന്‍സ് അണിയുന്നവരുടെ തുടകളില്‍ നീരോ, ചുവന്ന നിറമോ കാണപ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണമെന്ന് ഡച്ച് പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടൈറ്റ് ജീന്‍സ് ധരിക്കുന്ന സ്ത്രീ പുരുഷന്മാരുടെ കാലിലെ രക്തപ്രവാഹത്തിന് തടസ്സം നേരിടുന്നു. ഇത്തരക്കാരില്‍ വെരിക്കോസ് വെയിനിനുള്ള സാധ്യതയും കൂടുതലാണ്.
Next Article