പ്രമേഹബാധിതർക്ക് കപ്പ കഴിക്കാമോ‍ ? അറിയാം... ചില കാര്യങ്ങള്‍ !

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (15:15 IST)
ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു രോഗമാണ് പ്രമേഹം. സാധാരണയായി ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതര്‍ കഴിക്കേണ്ടത്. ഏതു ഭക്ഷണമാണെങ്കിലും വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. അതുകൊണ്ടുതന്നെ ഓട്ട്സ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ അത് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു മി​നി​റ്റി​ന​കം തീ​യി​ൽ​നി​ന്നും മാ​റ്റു​ക​യും വേ​ണം.  
 
ര​ണ്ടു മി​നി​റ്റി​ൽ കൂ​ടു​ത​ലായി ഓട്ട്സ് തി​ള​പ്പി​ച്ചാ​ൽ അ​തിലെ അ​മൂ​ല്യ​മാ​യ നാ​രു​ക​ൾ ന​ശി​ച്ചു​പോ​കുകയും അ​ത് ക​ഞ്ഞി​ക്കു തു​ല്യ​മാകുന്നതോടെ ജി​ഐ കൂ​ടു​ത​ലാകുകയും ചെയ്യും. വെ​ന്തു കു​ഴ​ഞ്ഞാ​ൽ അത് പെട്ടെന്നു ദ​ഹിക്കുകയും ഉടന്‍‌തന്നെ ശരീരത്തിലേക്ക് ആ​ഗി​ര​ണം ചെ​യ്ത് ര​ക്ത​ത്തി​ലെ ഷു​ഗ​ർ​നി​ല പെ​ട്ടെന്നുയരുകയും ചെയ്യും. അതിനാല്‍ ചോ​റും പ​ല​ത​വ​ണ തി​ള​പ്പി​ച്ചൂ പ​ശ​പ്പ​രു​വ​ത്തി​ലാക്കി കഴിക്കരുത്.
 
ഒ​രു കു​ക്കും​ബര്‍ അ​ല്ലെ​ങ്കി​ൽ വെ​ള്ള​രി, ഒ​രു കാ​ര​റ്റ്, ഒ​രു ത​ക്കാ​ളി, കുറച്ച് കോ​വ​യ്ക്ക, ഒ​രു സ​വാ​ള ഇ​വ അ​രി​ഞ്ഞ് പാ​ക​ത്തി​ന് ഉ​പ്പും നാ​ര​ങ്ങാ​നീ​രോ നെ​യ്യ് മാ​റ്റി​യ തൈ​രോ ചേ​ർ​ത്ത് ചോ​റു ക​ഴി​ക്കു​ന്ന​തി​നു മുമ്പ് ക​ഴി​ക്കു​ന്ന​ത് പ്രമേഹബാധിതര്‍ക്ക് ഉ​ത്ത​മമാണ്‌. വേ​വി​ക്കുമ്പോ​ൾ പ​ച്ച​ക്ക​റി​ക​ളു​ടെ നാ​രു​ക​ൾ ധാ​രാ​ള​മാ​യി ന​ശി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് സാ​ല​ഡ് തീ​ർ​ച്ച​യാ​യും ക​ഴി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. 
 
ക​പ്പ ,ചേമ്പ്, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എന്നിവയെല്ലാം പ്ര​മേ​ഹ​രോ​ഗി​കള്‍ വളരെ ഇഷ്ടപ്പെടുന്നവയാണ്.  എന്നാല്‍ അ​വ​യു​ടെയെല്ലാം ജി​ഐ ഏകദേശം നൂറ് ആ​യ​തി​നാ​ൽ അവയെല്ലാം ഒ​ഴി​വാ​ക്കേ​ണ്ടതാണ്. വല്ലാതെ കൊ​തി​യു​ണ്ടെ​ങ്കി​ൽ മി​ത​മാ​യ അ​ള​വി​ൽ മാത്രം അ​വ ക​ഴിക്കുക. ഇ​വ ക​ഴി​ക്കു​ന്ന​തി​നു മുമ്പ് ഒ​രു പാ​ത്രം സ​ലാ​ഡ് ക​ഴിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article