മാതളനാരങ്ങയുടെ മുന്നില്‍ കാന്‍സര്‍ പോലും മാറിനില്‍ക്കുമെന്ന് പഠനം. ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണ് മാതളനാരങ്ങ. നാരുകള്‍, വിറ്റാമിന്‍ എ,സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളാണ് മാതളത്തിലുള്ളത്. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയെ തടയും.
കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിക്ക് വിധേയമാകുന്നവര്‍ പതിവായി മാതളനാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താന്‍ മാതളനാരങ്ങയ്ക്ക് അത്ഭുതകരമായ ശേഷിയുണ്ട്. ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായകമാണ്. രക്തത്തിന്റെ കൗണ്ട് നോര്‍മല്‍ ആണെങ്കില്‍ മാത്രമേ കീമോ നല്കുകയുളളൂ.
മാതളനാരങ്ങ ജ്യൂസ് പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടാം. മാതളനാരങ്ങ അല്‍സ്‌ഹൈമേഴ്‌സ്, പൈല്‍സ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു.
ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നു. ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തില്‍ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണത്രേ.
ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ മാതളജ്യൂസ് ഗുണപ്രദമാണ്. മലബന്ധം കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദം. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിര്‍ത്തും. രോഗപ്രതിരോധശക്തി കൂട്ടുന്നു. വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് ഗുണപ്രദമണ്.
ഗര്‍ഭിണിക്ക് മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദമാണ്. രക്തശുദ്ധീകരണം, ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു.
സന്ധിവാതം മൂലമുളള വേദന കുറയ്ക്കാന്‍ മാതളനാരങ്ങ ഫലപ്രദം. സന്ധികളില്‍ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാര്‍ട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും മാതളനാരങ്ങ ഉത്തമം. രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറഞ്ഞ് രക്തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്ഥ തടയാന്‍ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു. ഇനിയെന്തു പറയുന്നു? മാതളനാരങ്ങ സ്ഥിരം കഴിച്ചാലോ?