ഈ ഗൃഹവൈദ്യം ഒന്നു പരീക്ഷിച്ച് നോക്കൂ... അതോടെ ആ‍ പേടി ഇല്ലാതാകും !

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (12:28 IST)
നമ്മുടെ നിത്യോപയോഗ സാധനങ്ങാണ് ഇഞ്ചി, നാരങ്ങ, ജീരകം എന്നിവ. ഇവ ശരീരത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാണെന്നാണ് ആയുര്‍വേദം പറയ്യുന്നത്. സാധാരണയായി എല്ലാവരേയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ കൊഴുപ്പ്. എന്നാല്‍ ഈ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ഇഞ്ചി, നാരങ്ങ, ജീരകം എന്നിവ ഉപയോഗിച്ച് വീട്ടില്‍ തന്നെ ചില മരുന്നുകള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കും.
 
വളരെ ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് ഇവ. എണ്ണ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഫാസ്റ്റ്ഫുഡുകളുടെ അമിതോപയോഗവുമാണ് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നത്. ഇഞ്ചി, നാരങ്ങ, ജീരകം എന്നിവ കഴിക്കുന്നതിലൂടെ എങ്ങിനെയാണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയെന്ന് നോക്കാം.

പാരിഹാരങ്ങള്‍
 
*   ജീരകം,  ഇഞ്ചിനീര് എന്നിവയാണ് വയറു കുറയ്ക്കാനുള്ള മരുന്നിന് വേണ്ടത്. ഒരു കപ്പ് വെള്ളമെടുത്ത് തിളപ്പിക്കുക. ഈ ചൂടുവെള്ളത്തിലേക്ക് ഇഞ്ചിനീര്, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കി പ്രാതലിന് ശേഷം കുടിക്കുന്നത് കൊഴുപ്പുകുറയ്ക്കാന്‍ സാധിക്കും.
 
*  ഇഞ്ചിയില്‍ ഫിനോള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളുണ്ട്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.
 
*  ജീരകത്തില്‍ ക്യുമിനം സൈമിനം എന്നൊരു ഘടകമടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പുകോശങ്ങളെ കത്തിച്ചു കളയുന്നതാണ്.
 
 
Next Article