കൊളസ്‌ട്രോള്‍ കുറയുന്നില്ലേ? കഠിനമായ വ്യയാമങ്ങള്‍ ഒഴിവാക്കി ഇക്കാര്യങ്ങളൊന്നു പരീക്ഷിക്കൂ

Webdunia
തിങ്കള്‍, 30 മെയ് 2016 (14:25 IST)
കൊളസ്‌ട്രോള്‍ കുറയ്ക്കാനായി കഠിനമായ വ്യയാമമുറകള്‍ ശീലിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വേദത്തിലൂടെ തന്നെ കൊളസ്‌ട്രോള്‍ കുറക്കാന്‍ നമുക്ക് സാധിക്കും. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അപകടകരമായ രീതിയില്‍ കൊളസ്‌ട്രോള്‍ ഉണ്ടാവാന്‍ കാരണം. 
 
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വെളുത്തുള്ളി. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി തിന്നുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് ആയുര്‍വേദ കടകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഗുഗ്ഗുലു കഴിക്കുന്നത്. മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇതുമൂലം കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനാണ് സാധാരണയായി മഞ്ഞള്‍ ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
 
അതുപോലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് പലപ്പോഴും തുളസി നല്‍കുന്ന ഗുണം വളരെ വലുതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുരുമുളകിന്റേയും ഇഞ്ചിയുടേയും തിപ്പലിയുടേയും മിശ്രണമാണ് ത്രികടു. ഇത് ആയുര്‍വ്വേദത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ആയുര്‍വ്വേദത്തില്‍ മൂന്ന് ഔഷധങ്ങള്‍ കൂടി ചേര്‍ന്നതാണ് ത്രിഫല. കൊളസ്‌ട്രോളിനോട് പൊരുതാന്‍ ഏറ്റവും ഉത്തമമായ മരുന്നാണിത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article