ഉപ്പ് അടങ്ങിയ ഭക്ഷണമാണോ ഇഷ്ടം? കൗമാരക്കാരേ നിങ്ങള്‍ സൂക്ഷിച്ചോ!

Webdunia
ബുധന്‍, 10 മെയ് 2017 (10:58 IST)
‘ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും‘ എന്ന് കേട്ടിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ... കൗമാരപ്രായക്കാരുടെ ഉപ്പ് ഉപയോഗം പക്ഷാഘാതത്തെ ക്ഷണിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ്. പായ്ക്കറ്റ് ഫുഡും ടിൻഡ് ഫുഡും ഏറ്റവുമധികം കഴിക്കുന്നത് കൗമാരപ്രായത്തിലുള്ളവരാണ്. ടിവി കാണുമ്പോഴും മറ്റും കൊറിക്കുന്ന ശീലമുള്ളവർ തിരിച്ചറിയുന്നില്ല ഓരോ ദിവസവും ആവശ്യത്തിലധികം ഉപ്പാണ് അവരുടെ ശരീരത്തിൽ എത്തുന്നതെന്ന്.
 
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത് പ്രകാരം ഒരാള്‍ അഞ്ച് ഗ്രാം ഉപ്പ് മാത്രമേ ഒരു ദിവസം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. എന്നാല്‍, ആളുകള്‍ ദിവസേന ശരാശരി 10 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് അകത്താക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 
ഉപ്പ് ആവശ്യത്തിലധികമായല്‍ രക്തസമ്മർദം ഉയർന്ന നിലയിലാകും. ഉപ്പിന്റെ ഉപയോഗം അമിതമാകുന്നതോടെ രക്തപ്രവാഹം സുഗമമല്ലാതാകുന്നു. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ രൂപംകൊള്ളുകയും ഇത് രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 
 
ഉപ്പിന്റെ അമിത ഉപയോഗം ഭാവിയിൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ട് കൗമാരപ്രായക്കാർ ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്.
Next Article