ആദ്യരാത്രിയില്‍ പങ്കാളിയേക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Webdunia
വെള്ളി, 27 മെയ് 2016 (19:12 IST)
വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകും ആകാംഷനിറഞ്ഞതുമായ ഒന്നാണ് വിവാഹം. ശാരീരികവും മാനസികവുമായ ഒരു തയ്യാറെടുപ്പ് വിവാഹത്തിന് മുന്‍പ് നടത്തേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. വിവാഹ ശേഷം നമുക്കുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ വേണം.
 
സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യുല്പാദന ശേഷിയുടെ പ്രായമെത്തിയാല്‍ അവരുടെ ശരീരഘടനയില്‍ പ്രകടമായ മാറ്റം വരുന്നു. നടപ്പിലും ഇരിപ്പിലും സംസാരത്തിലും അത് പ്രകടമാകും. പുരുഷന്മാരിലും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നു. പ്രധാനമായും ചിന്തകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അവയവങ്ങളില്‍ ഉണ്ടാകുന്ന മറ്റങ്ങളും ഇതിന്റെ ഭാഗമാണ്.
 
വിവാഹത്തിലും ദാമ്പത്യത്തിലും വെറും സൗഹൃദമല്ല സൃഷ്ടിക്കപ്പെടുന്നത്. വൈകാരികവും ലൈംഗികവുമായ പങ്കിടലാണ്. എന്നാൽ വിവാഹജീവിതത്തിലെ ലൈംഗികാംശത്തെ തീരെ അവഗണിക്കുമ്പോഴും സർവവും ലൈംഗികതയാണെന്നു കരുതുമ്പോഴും അബദ്ധങ്ങൾ ആരംഭിക്കുന്നു. തെറ്റായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും വലിയ വഴിതെറ്റലുകളിലേക്കു നയിക്കുന്നു. 
 
സ്വയംഭോഗം, കന്യാകാത്വം, ലിംഗവലിപ്പം പോലുള്ള പ്രശ്നങ്ങൾ ആഗോളവും കാലാതിവർത്തിയുമായി തുടരുകയാണ്. അതുകൊണ്ടുതന്നെ യുവത്വം ആദ്യരാത്രിയെ പറ്റിയൊക്കെ ഇപ്പോഴും കൗതുകങ്ങൾ പറഞ്ഞു പരത്തുന്നുണ്ട്. പലപ്പോഴും പുതുതലമുറ ചിന്താക്കുഴപ്പത്തിലാക്കുന്നതിനു പിന്നിൽ തെറ്റിദ്ധാരണകളാണ്. ഇന്റർനെറ്റും സൈറ്റുകളും ശാസ്ത്രീയമായ അവബോധം വർധിപ്പിക്കുന്നില്ല. കൗമാരക്കാരിൽ ലൈംഗികവൈകൃതങ്ങളുടെ കടൽപോലെയാണ് സെക്സ് സൈറ്റുകൾ. വിവേചനബുദ്ധിയോടെ ഈ കാര്യങ്ങളെ കാണാനുള്ള പക്വതയും ശിക്ഷണവും ആരും നൽകുന്നില്ല. വഴികാട്ടാൻ മാതാപിതാക്കളും അധ്യാപകരും മുന്നോട്ട് വരികയാണ് വേണ്ടത്.
 
ചുരുക്കത്തില്‍ വിവാഹ ജീവിതം തുടങ്ങുന്നതിന് മുന്‍പ് തന്നെ ലൈംഗികതയേക്കുറിച്ച് വ്യക്തമായ ധാരണ നമുക്ക് ഉണ്ടാകേണ്ടതുണ്ട്. സ്ത്രീയുടെ ശരീരത്തേക്കുറിച്ച് പുരുഷനും പുരുഷന്റെ ശരീരത്തേക്കുറിച്ച് സ്ത്രീയും വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടതുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article