കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ

Webdunia
ദുല്‍ഹജ്ജ് മാസത്തില്‍ അറഫാ സംഗമത്തിനു മുന്നോടിയായി മക്കയിലെ വിശുദ്ധമന്ദിരമായ ക അബയില്‍ ചാര്‍ത്തുന്ന ദിവ്യമായ പുതപാണ് പട്ടിലുള്ള കിസ്‌വ.

കഅബ പുനര്‍നിര്‍മാണത്തിന് പിതാവ് ഇബ്രാഹിം നബിയെ സഹായിച്ച ശേഷം ഇസ്മാഈല്‍ നബിയാണ് കഅബയെ ആദ്യ മായി കിസ് വ ധരിപ്പിച്ചതെന്നാണു ചരിത്രം.

കറുത്ത പട്ടു തുണിയില്‍ സ്വര്‍ണനൂ ലുകള്‍ നെയ്തെടുത്തു നിര്‍മിക്കുന്ന ഈ പുടവ ഉമ്മുല്‍ ജൂദിലെ പ്രത്യേക ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. ഏകദേശം 22 കോടി രൂപയാണ് ചെലവ്.

സൌദി രാജാവ് അബ്ദ് അല്‍ അസിസ് ബിന്‍ സൌദ് 1960ല്‍ നാട്ടില്‍ കിസ്‌വ ഫാക്ട്റി സ്ഥാപിക്കുന്നതു വരെ കിസ്‌വ ഈജിപ്തില്‍ നിന്നായിരുന്നു മക്കയിലേക്ക് കൊണ്ടു വന്നിരുന്നത്.അതു ഹജ്ജ് തീര്‍ഥാടന കാലത്ത് വലിയ ഘോഷയാത്രയായാണ് എത്തിച്ചിരുന്നത്..ഇതിനുള്ള പട്ടുനൂല്‍ ഇന്ത്യ സുഡാന്‍ ഇറാക്ക് എന്നിവിടങ്ങളില്‍ നിന്ന് എത്തിയിരുന്നു.


670 കിലോഗ്രാം പട്ടു നൂലില്‍ കറുത്ത ചായം മുക്കിയാണ് കിസ്‌വ നെയ്യാനുള്ള നൂല്‍ തയാറാക്കുന്നത്. സ്വര്‍ണനൂലുകള്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ വച നങ്ങള്‍ എഴുതിയ വലിയ പട്ടകള്‍ പിനീറ്റ് ഇതില്‍ തുന്നിച്ചേര്‍ക്കും.

458 മീറ്റര്‍ തുണി ഉപയോഗിച്ച് 16 സമചതുര കഷണങ്ങളായി നിര്‍മിക്കുന്ന കിസ്‌വ കഅബയില്‍ ചാര്‍ത്തിയ ശേഷമാണ് തുന്നി ഒരു പുടവയാക്കി മാറ്റുന്നത്. സൌദിയിലെ കിസ്‌വ നിര്‍മാണ ഫാക്ടറിയില്‍ ഇരുനൂറ്റന്‍പതോളം പേര്‍ ജോലി ചെ യ്യുന്നുണ്ട്.

ഹജ് തീര്‍ഥാടനത്തിലെ പ്രധാന കര്‍മമായ അറഫ സംഗമ ദിവസം പുണ്യ കഅബയില്‍ അണിയി ക്കാനുള്ള കിസ്വയുടെ കൈമാറ്റം ഹറം പള്ളിയിലാണ് നടക്കുക . 2007 ല്‍ ഹറം കാര്യാലയ മേധാവി ഷെയ്ഖ് സാലിഹ് അല്‍ ഹുസൈന്‍ കഅബ യുടെ താക്കോല്‍ സൂക്ഷി പ്പുകാരന്‍ ഷെയ്ഖ് അ ബ്ദുല്‍ അസീസ് അല്‍ ഷെയ്ബിക്ക് കിസ്‌വ കൈമാറി.

ഇസ്ലാം നിലവില്‍ വരുന്നതിനു മുമ്പേ കിസ്‌വ ഉണ്ടായിഒരുന്നു എന്നു ചില ചരിത്ര രേഖകള്‍ പറയുന്നുണ്ട്. എങ്കിലും അക്കാര്യത്തില്‍ ഏകാഭിപ്രായമില്ല.ഇബ്രഹീം നബിയുടെ മകന്‍ ഇസ്മായില്‍ ആണോ മുതു മുത്തച്ഛനായ മുഹമ്മദ് ആണൊ കിസ്‌വ ആദ്യം ഉപയോഗിച്ചത് എന്നകാര്യത്തില്‍ തര്‍ക്കമുണ്ട്.

എന്തായാലും ,യെമനിലെ ഹുമയ്യൂര്‍ രാജാവിന്‍റെ കാലത്താണ് കഅബയില്‍ കിസ്‌വ പുതച്ചത് എന്നാണ് മിക്കവരും വിശ്വസിക്കുന്നത്.


ഖുറൈശിമാര്‍ അനുവദിക്കാത്തതുകൊണ്ട് മുഹമ്മദ് നബിക്കും കൂട്ടര്‍ക്കും 630 മത് ആണ്ടു വരെ മക്കയിലേക്ക് വരാന്‍ കഴിഞിരുന്നില്ല, മുസ്ലീങ്ങള്‍ മെക്ക പിടിച്ചെടുത്ത ശേഷമാകട്ടെ അവര്‍ കിസ്‌വ മാറ്റിയതേയില്ല .

പിന്നീട് ഒരുസ്ത്രീയുടെ ബത്തിയില്‍ നിന്ന് തീപകര്‍ന്ന് കിസ്‌വ കത്തി നശിച്ചപ്പോഴാണ് ക അബയില്‍ പുതിയ കിസ്‌വ പുതപ്പിച്ചത്.യമനില്‍ നിന്നുള്ള വെള്ള തുണികൊണ്ടായിരുന്നു അന്ന് കിസ്‌വ ഉണ്ടാക്കീയത്.

കിസ്‌വയിടെ കാര്യത്തില്‍ ഒട്ടേറെ ഖലീഫമാര്‍ പല പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്. മുഅവിയ യാണ് കൊല്ലത്തില്‍ രണ്ടു തവണ കിസ്വ്വ മാറ്റണമെന്ന രീതി കൊണ്ടുവന്നത്. മുമ്പ് ഒന്നിനുമുകളില്‍ ഒന്നായി കിസ്വ്‌വ അണിയിക്കുകയായിരുന്നു പതിവ്

അബ്ബാസിദ് ഖലീഫ്സയായ അല്‍ നസീര്‍ ഈ രീതി മാറ്റി കൊല്ലത്തില്‍ ഒരു തവണ പുതിയ കിസ്‌വ അണിയിക്കുന്ന രീതി കൊണ്ടുവന്നു .

അല്‍ മാമൂന്‍ ല്ഖലീഫയാകട്ടെ കൊല്ലത്തില്‍ മൂന്നു തവണ പല നിറത്തിലുള്ള കിസ്‌വ അണിയിക്കാന്‍ തുടങ്ങിദുല്‍ ഹജ്ജ് 8ന് ചുവപ്പ്,റജബ് 1 ന് വെള്ള റമ്സാന്‍ 29ന് വേറൊരു ചുവപ്പ് ഏന്നിങ്ങനെ പോയി അദ്ദേഹത്തിന്‍റെ പരിഷ്കാരം.

പിന്നീടാണ് പച്ചപട്ടു ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ കറുപ്പു നിറം കിസ്‌വയുടെ നിറമായി ഉറയ്ക്കുകയായിരുന്നു. പിന്നീടിതുവരെ ഇതിനു മാറ്റം വന്നിട്ടില്ല