ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം വെയ്‌ന്‍ റൂണിക്ക് മൂന്നാമതും ആണ്‍കുഞ്ഞ്. കഴിഞ്ഞ ദിവസമാണ് ഒരു ദിവസം മാത്രം പ്രായമുള്ള മകന്റെ ചിത്രം റൂണി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. കുട്ടി ഉണ്ടായ സമയത്ത് സ്ഥലത്തില്ലാതിരുന്ന താരം ഭാര്യയുടെ പ്രസവം കഴിഞ്ഞ് രണ്ടാം ദിവസമാണ് മകനെ കാണാനെത്തിയത്.
കിറ്റ് ജോസഫ് റൂണി എന്നാണ് മകന് പേരിട്ടിരിക്കുന്നത്. മുപ്പതുകാരനായ റൂണിക്കും 29കാരിയായ കോളീനും രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്. കായ് റൂണിക്ക് ആറും, ക്ലേ റൂണിക്ക് രണ്ടുവയസുമാണ് പ്രായം.