ആശാൻ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും: വുകോമനോവിച്ചുമായുള്ള കരാർ 2025 വരെ നീട്ടി

തിങ്കള്‍, 4 ഏപ്രില്‍ 2022 (18:57 IST)
സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള കരാർ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ്. വുകോമനോവിച്ചിന്റെ കീഴിൽ മിന്നുന്ന പ്രകടനമായിരുന്നു മഞ്ഞപ്പട കഴിഞ്ഞ സീസണിൽ കാഴ്‌ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ കളിശൈലിയിലടക്കം മാറ്റം കൊണ്ടുവരാൻ ആരാധകർ ആശാൻ എന്ന് വിളിക്കുന്ന വുകോമനോവിച്ചിന് സാധിച്ചിരുന്നു.
 
ഇത്തവണത്തെ സീസണില്‍ ഫൈനലിലെത്തിയതിനു പുറമെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും വുകോമനോവിച്ചിന് കീഴിൽ ടീം സ്വന്തമാക്കിയിരുന്നു. തോ‌ൽവിയറിയാതെ 10 മത്സരങ്ങൾ തുടർച്ചയായി പൂർത്തിയാക്കാനും ക്ലബിനായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍