യുവേഫ ചാമ്പ്യന്‍സ് ലീഗ്: തോറ്റിട്ടും ബാഴ്‌സ ഫൈനലില്‍

ബുധന്‍, 13 മെയ് 2015 (13:28 IST)
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്തു ബാഴ്‌സലോണ ഫൈനലില്‍ പ്രവേശിച്ചു. ബയേണിന്റെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലയണൽ മെസിയും സംഘവും തോറ്റത്. എന്നാൽ,​ ഇരു പാദ മത്സരങ്ങളിലുമായി 5-3ന്റെ ഗോൾ ശരാശരിയുടെ മികവിൽ ബാഴ്‌സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

നൗക്കാമ്പിലെ മൂന്നുഗോളിന്റെ കടംവീട്ടാന്‍ സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്കിനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയിലാണു നെയ്മറുടെ (15, 29 മിനിറ്റുകളില്‍) ഗോളുകള്‍ ബാഴ്സക്കായി പിറന്നത്. ഇരുപാദങ്ങളിലുമായി നെയ്മര്‍ മൂന്നു ഗോളുകളാണു നേടിയിരിക്കുന്നത്. ബയേണിനായി ലക്ഷ്യം കണ്ടതു ബെനാത്തിയ (7), ലെവന്റോസ്ക്കി (59), തോമസ് മുള്ളര്‍ (74) എന്നിവരാണ്. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ബാർസ എത്തുന്നത് ഇത് എട്ടാം തവണയാണ്.

രണ്ടാംപാദ സെമിയില്‍ ഇന്ന് റയല്‍ മാഡ്രിഡ്- യുവന്റസിനെ നേരിടും. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ റയലിന് സ്വന്തം മൈതാനത്ത് തിരിച്ചുവരാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക