ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് മത്സരങ്ങളുടെ ആവേശത്തിലാണ് ലോകം. ഗ്രൂപ്പ് ബിയിലെ വെയിൽസിനെതിരെ നടന്ന ആവേശപോരാട്ടത്തിൽ യുഎസ്എ 1-1 ന് സമനില വഴങ്ങിയിരുന്നു . മത്സരത്തിൻ്റെ മുപ്പത്തിയാറാം മിനിറ്റിൽ തിമോത്തി വിയ നേടിയ ഗോളിൽ യുഎസ് മുന്നിലെത്തിയെങ്കിലും ഗാരത് ബെയിലിലൂടെ വെയിൽസ് സമനില സ്വന്തമാക്കുകയായിരുന്നു.