മെസിയുടെ നിര്‍ദേശം കടുത്തത്; നെയ്‌മര്‍ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുന്നു ?- മറുപടിയുമായി ക്ലബ്ബ്

വെള്ളി, 28 ജൂണ്‍ 2019 (13:14 IST)
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ലാ ലിഗ വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്താന്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ബാഴ്‌സ വൈസ് പ്രസിഡന്‍റ് ജോര്‍ദി കാര്‍ദോണര്‍ രംഗത്ത്.

“പുറത്തുവന്ന തരത്തിലുള്ള വാര്‍ത്തകളില്‍ സത്യമില്ല. നെയ്‌മറുമായി ബാഴ്‌സ കരാര്‍ സൈന്‍ ചെയ്‌തിട്ടില്ല. അദ്ദേഹം മാത്രമല്ല, പല താരങ്ങളും ക്ലബില്‍ എത്താന്‍ ആഗ്രഹിന്നുണ്ട്. ക്ലബ് വിട്ട് പോയവരും തിരിച്ചു വന്നിട്ടുണ്ട്. നെയ്‌മറുമായി ട്രാന്‍സ്‌ഫര്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. അദ്ദേഹം മടങ്ങിവരുന്ന കാര്യം അത്ഭുതപ്പെടുത്തുന്നില്ല”

ലോകോത്തര താരമാണ് നെയ്‌മര്‍. എങ്ങനെയാണ് അദ്ദേഹം ക്ലബ് വിട്ടതെന്ന് പരിശോധിച്ച ശേഷം മാത്രമേ മടങ്ങിവരവ് യാഥാര്‍ത്ഥ്യമാകൂ എന്നും കാര്‍ദോണര്‍ വ്യക്തമാക്കി.

നെയ്‌മറെ ടീമിലേക്ക് മടക്കി കൊണ്ടുവരാന്‍ സൂപ്പര്‍‌താരം ലയണല്‍ മെസിയടക്കമുള്ള താരങ്ങള്‍ ക്ലബ്ബിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അത്‌ലറ്റികോ സ്‌ട്രൈക്കര്‍ ഗ്രീസ്‌മാനെയും പാളയത്തില്‍ എത്തിക്കാന്‍ ബാഴ്‌സ നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍