ബാഴ്‌സയില്‍ ത്രിമൂര്‍ത്തികള്‍ തകര്‍ത്താടുന്നു; മെസിക്ക് ഹാട്രിക്

തിങ്കള്‍, 16 ഫെബ്രുവരി 2015 (10:32 IST)
സ്പാനീഷ് ലീഗില്‍ ലയണല്‍ മെസിയുടെ ഹാട്രിക് മികവില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. കളം നിറഞ്ഞ് കളിച്ച ബാഴ്‌സ ഏതിരില്ലാത്ത 5 ഗോളിനാണ് ലെവന്‍റയെ തകര്‍ത്തത്. ലീഗിലെ തന്റെ 26 മത്തെ ഹാട്രിക്കാണ് മെസി നേടിയത്.

ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് ന്യൂവില്‍ നടന്ന മത്സരത്തില്‍ കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച കളിച്ച ബാഴ്‌സ ലെവന്‍റയെ നിഷ്പ്രഭമാക്കുകയായിരുന്നു. കളിയുടെ തുടക്കം തന്നെ നെ‌യ്‌മറായിരുന്നു സ്കോര്‍ ചെയ്തത്. എന്നാല്‍ 41, 55, 65 മിനിറ്റുകളില്‍ മെസി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

അവസാന നിമിഷം 87 മിനുട്ടില്‍ സുവാരസിന്‍റെ ഒരു കനത്ത ബൈസൈക്കിള്‍ ഷോട്ട് വീണ്ടും ലെവന്‍റയുടെ വലയില്‍ കയറിയതോടെ ബാഴ്സ പട്ടിക ഗോള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ ലാലീഗയില്‍ ഒന്നാം സഥാനത്തുള്ള റയല്‍ മാന്‍ഡ്രിഡുമായുള്ള ബാഴ്സയുടെ അകലം വെറും ഒരു പോയന്‍റായി കുറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക