ജയവും പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ലക്ഷ്യമാക്കിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. എന്നാൽ ലീഗിൽ താഴെയുള്ള ഷെഫീൽഡിന് മുന്നിൽ വമ്പന്മാർക്ക് കാലിടറി. 23-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ആദ്യ ഗോള്‍ നേടി. 64-ാം മിനിറ്റില്‍ മാഗ്യുറിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില പിടിച്ചു, എന്നാൽ . 74-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ഗോൾ മടക്കി മാഞ്ചസ്റ്ററിൽ നിന്നും വിജയം പിടിച്ചെടുത്തു.