ഓൾഡ്‌ട്രാഫോഡിൽ ചെമ്പടയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റ‌ഡ്

തിങ്കള്‍, 25 ജനുവരി 2021 (19:10 IST)
എഫ്എ‌ കപ്പിലെ ക്ലാസിക്ക് പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്ററിന്റെ സ്വന്തം മൈതാനമായ ഓൾഡ്‌ട്രാഫോഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ വിജയം. ജയത്തോടെ യുണൈറ്റഡ് അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചടി.
 
മത്സരത്തിന്റെ 18ആം മിനിറ്റിൽ 18-ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു.ഗോള്‍ വീണിട്ടും പതറാതെ കളിച്ച യുണൈറ്റഡ് 26-ാം മിനിറ്റില്‍ ഗ്രീൻവുഡിലൂടെ ഒപ്പമെത്തി. 48ആം മിനിട്ടിൽ രാഷ്‌ഫോർഡിലൂടെ മാഞ്ചസ്റ്റർ മുന്നിൽ. പക്ഷേ 58ആം മിനിറ്റിൽ സലാ വീണ്ടും ചെമ്പടയെ ഒപ്പമെത്തിച്ചു. എന്നാൽ 78-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച്  ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ വിജയ ഗോള്‍ കുറിച്ച് മത്സരം സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍