ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് കിരീടം. നിശ്ചിതസമയത്തും സമനിലയില്‍ ആയിരുന്ന കളി അധികസമയത്തേക്ക് നീണ്ടപ്പോള്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ത്യയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു. മുഴുവന്‍ സമയത്തും 1-1 എന്ന നിലയിലായിരുന്നു കളി.
ഏഴാം കിരീടം സ്വന്തമാക്കി ഇന്ത്യ പത്താം ഫൈനലിനു ഇറങ്ങിയപ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പട്ടികയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും, ആദ്യപകുതിക്കു ശേഷമാണ് ഗോളുകള്‍ പിറന്നത്. അഫ്‌ഗാനിസ്ഥാന്‍ ആണ് ആദ്യം ഗോള്‍ നേടിയത്. 70 ആം മിനിറ്റില്‍ സുബൈര്‍ അമീറി ഗോള്‍ നേടിയെങ്കിലും 72 ആം മിനിറ്റില്‍ തന്നെ ഇന്ത്യ മറുപടി നല്കി. ഇന്ത്യയ്ക്കു വേണ്ടി ജെ ജെ ആണ് ഗോള്‍ നേടിയത്.
നിശ്ചിതസമയത്തും 1 - 1 സമനില പിന്തുടര്‍ന്നതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തില്‍, 101 ആം മിനിറ്റില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രി വിജയ ഗോള്‍ നേടിയതോടെ സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇളകി മറിഞ്ഞു.
സുനില്‍ ഛേത്രിയാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരം.