കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ യുവന്റസ് ഫൈനലിലെത്തി. ഇന്റർ മിലാൻ-നാപ്പോളി സെമി ഫൈനലിലെ വിജയികളെയാവും യുവന്റസ് ഫൈനലിൽ നേരിടുക.നേരത്തെ എസി മിലാന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ നടന്ന ആദ്യപാദ സെമിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. ഈ എവേ ഗോൾ ആനുകൂല്യത്തിലാണ് യുവന്റസ് ഫൈനലിൽ കടന്നത്.