പലസ്തീൻ പ്രശ്നങ്ങൾക്കൊപ്പം നിലകൊണ്ടയാളാണ് റൊണാൾഡോ, ഖത്തർ ലോകകപ്പിൽ താരത്തിനെതിരെ രാഷ്ട്രീയ വിലക്കുണ്ടായി : ഉർദൂഗാൻ

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:58 IST)
ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് സൂപ്പർ താരം നേരിട്ട ദുരനുഭവങ്ങൾക്ക് കാരണം മർദ്ദിതർക്കൊപ്പം നിൽക്കുന്ന താരത്തിൻ്റെ രാഷ്ട്രീയം മൂലമാണെന്ന് തുർക്കി പ്രസിഡൻ്റ് ത്വയിബ് ഉർദൂഗൻ. പലസ്തീൻ ജനതക്കൊപ്പം നിന്നതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായതെന്ന് ഉർദൂഗൻ പറയുന്നു.
 
മത്സര|ത്തിൽ 30 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ ക്രിസ്റ്റ്യാനോയെ പോലൊരു താരത്തെ ഗ്രൗണ്ടിലിറക്കുന്നത് അദ്ദേഹത്തിൻ്റെ മാനസികാവസ്ഥയെ തകർത്തിട്ടുണ്ട്. പലസ്തീൻ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടയാളാണ് റൊണാൾഡോ,അദ്ദേഹത്തിനെതിരെ രാഷ്ട്രീയവിലക്കുണ്ടായി. തുർക്കി പ്രവിശ്യയായ എർസുറൂമിൽ യുവാക്കളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍