ഞെട്ടാന്‍ തയാറായിക്കൊള്ളു; സിദാന്‍ റയലിന്റെ പരിശീലകനാക്കുന്നു!
ഫ്രഞ്ച് ഫുട്ബോളിനെ അതിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സൂപ്പര്‍ താരം സിനഡിന്‍ സിദാനെ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് പരിശീലകന്‍ കാര്‍ലോ അഞ്ചസലോട്ടിയെ തല്‍സ്ഥാനത്ത് നിക്കാന്‍ ക്ലബ് നീക്കം തുടങ്ങിയതായിട്ടാണ് ലഭിക്കുന്ന വിവരങ്ങള്‍. നിലവില്‍ റിസര്‍വ് ടീം പരിശീലകനാണ് സിദാനെ ടീമിന്റെ പരിശീലകനാക്കണമെന്ന് ആരാധകരും ആവശ്യപ്പെട്ടിരുന്നു.
ലാലിഗയ്‌ക്ക് പിന്നാലെ ചാമ്പ്യന്‍സ് ലീഗിലും ക്രിസ്‌റ്റ്യാനോ റൊണാണ്‍ഡോയും സംഘവും പരാജയമായിരുന്നു. ഈ സീസണിലെ റയലിന്റെ പ്രകടനം നിലവാരത്തിലും താഴേക്ക് പോയ സ്ഥിതിക്ക് പരിശീലക സ്ഥാനത്തു തുടരാന്‍ താന്‍ അര്‍ഹനല്ലെന്ന് ആഞ്ചസലോട്ടി വ്യക്തമാക്കിയിരുന്നു. സിദാനെ പരിശീലകനാക്കുന്നത് ഒരു സാധാരണ മാറ്റം മാത്രമാണെന്നും. അതുവഴി ടീം ജയങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ സന്തോഷം മാത്രമെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2014ലാണ് സിദാന്‍ റയലിന്റെ പരിശീലക സംഘത്തിലെത്തുന്നത്. സിദാന്‍ പരിശീലിപ്പിച്ച റിസര്‍വ്വ് ടീമിന് നേരിയ വ്യത്യാസത്തിലാണ് മൂന്നാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റം നഷ്ടപ്പെട്ടത്.