ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത: സൂപ്പർ താരം ടീമിൽ തുടരും

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (18:44 IST)
കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഐഎസ്എൽ ഫൈനൽ പ്രവേശത്തിൽ നിർണായക സാന്നിധ്യമായിരുന്ന അർജൻ്റീനൻ മുന്നേറ്റനിരക്കാരൻ പെരേര ഡയസ് ഈ സീസണിലും ടീമിൽ തുടരും. ഡയസിനായി മറ്റ് ടീമുകൾ രംഗത്ത് വന്നിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് താരത്തിൻ്റെ തീരുമാനം.
 
2021 സീസണിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം 21 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിന് മുൻപ്  2021ല്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റന്‍സിനു വേണ്ടി ബൂട്ടുകെട്ടിയ ഡയസ് 12 മത്സരങ്ങളില്‍ നിന്നായി 2 ഗോളുകള്‍ നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിൽ ലോണിലെത്തിയ താരം വളരെ വേഗമാണ് ടീമിനെ നിർണായകതാരമായത്. 
 
അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച് എന്നിവരെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ വിന്‍സി ബരെറ്റോ, സെയ്ത്യസെന്‍ സിങ്, ആല്‍ബിനോ ഗോമസ്,അല്‍വാരോ വാസ്‌ക്വസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗില്‍റ്റ്ഷെന്‍ എന്നിവർ ടീം വിട്ടുപോവുകയാണുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article