ലൂണ 2025 വരെ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് റിപ്പോർട്ട്

ചൊവ്വ, 29 മാര്‍ച്ച് 2022 (20:16 IST)
കേരള ബ്ലാസ്റ്റേഴ്‌സിനായി സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ  ഉറുഗ്വേ താരം അഡ്രിയാൻ ലൂണയുടെ കരാർ നീട്ടിയെന്ന് റിപ്പോർട്ട്. താരം 2025 വരെ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
 
സീസണിലെ മറ്റൊരു ശ്രദ്ധേയ താരം മാർക്കോ ലെസ്കോവിച്ചിൻ്റെ കരാറും ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു.ലൂണ, ലെസ്കോവിച്ച് എന്നിവർക്കൊപ്പം പെരേര ഡിയാസും ആൽവാരോ വാസ്കസും ബ്ലാസ്റ്റേഴ്സിൽ തന്നെ കളിക്കുമെന്നാണ് സൂചന. ഇതിൽ സ്പാനിഷ് താരമായ ആൽവാരോ വാ‌ൽകസിന്റെ കാര്യത്തിൽ മാത്രമാണ് ഉറപ്പില്ലാത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍