പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ്‌: കൊച്ചിയെ വീഴ്‌ത്തി മുംബൈ ഫൈവ്‌സ് ജേതാക്കള്‍

തിങ്കള്‍, 25 ജൂലൈ 2016 (10:27 IST)
പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ കിരീടം മുംബെ ഫൈവ്‌സിന്. ഇന്നലെ പനജയില്‍ നടന്ന ഫൈനലില്‍ കൊച്ചി ഫൈവ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് റയാന്‍ ഗിഗ്‌സിന്റെ മുംബൈ ഫൈവ്‌സ് ഫുട്‌സാല്‍ കിരീടം സ്വന്തമാക്കിയത്. 
 
ഇരു ടീമുകളും നിശ്‌ചിത സമയത്ത്‌ 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ ഗിഗ്‌സ് ഉള്‍പ്പടെയുള്ള മൂന്നു താരങ്ങള്‍ കിക്ക്‌ പാഴാക്കിയെങ്കിലും അവസാന ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം 

വെബ്ദുനിയ വായിക്കുക