സിദാനെ അപമാനിച്ചു, ഫ്രഞ്ച് ഫുട്ബോൾ പ്രസിഡൻ്റിനെതിരെ തുറന്നടിച്ച് എംബാപ്പെ

Webdunia
തിങ്കള്‍, 9 ജനുവരി 2023 (16:15 IST)
ഫ്രാൻസിൻ്റെ പരിശീലക സ്ഥാനത്ത് ദിദിയർ ദെഷാമിന് 2026 ലോകകപ്പ് വരെ കാലാവധി നീട്ടി നൽകിയതിന് പിന്നാലെ ഫ്രഞ്ച് ഇതിഹാസതാരം സിനദിൻ സിദാനെ അപമാനിച്ച ഫ്രഞ്ച് ഫുട്ബോൾ പ്രസിഡൻ്റ് ലെ ഗ്രെയറ്റിനെതിരെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ.
 
സിദാനെ പരിശീലകനാക്കാൻ ഫ്രാൻസ് പരിഗണിക്കാത്ത സാഹചര്യത്തിൽ സിദാൻ ബ്രസീൽ പരിശീലകനായി പോകുമോ എന്ന ചോദ്യത്തിന് മറുപടിയായി അതിനെ പറ്റിയൊന്നും ഞാൻ പറയുന്നില്ല. അദ്ദേഹത്തിന് എവിടെയും പോകാം എന്നായിരുന്നു ലെ ഗ്രയെറ്റിൻ്റെ മറുപടി. ദെഷാമിൻ്റെ പകരക്കാരനായി സിദാന് കുറെപേരുടെ പിന്തുണയുണ്ടെന്നറിയാം. എന്നാൽ ദെഷാമിന് പകരക്കാരനാകാൻ ആർക്കാണ് സാധിക്കുക. ആർക്കും കഴിയില്ല.
 
സിദാൻ അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാൻ സിദാനെ കണ്ടിട്ടില്ല. ദെഷാമുമായി പിരിയുന്നതിന് പറ്റി ഞങ്ങൾ ചിന്തിച്ചിട്ട് കൂടിയില്ല. അതിനാൽ സിദാന് ഏത് ക്ലബിൽ വേണമെങ്കിലും പോകാം. ഇനി ഇത് പറഞ്ഞ് സിദാൻ എന്നെ വിളിച്ചാലും ഞാൻ ഫോണെടുക്കാൻ പോകുന്നില്ല. എന്നായിരുന്നു ലെ ഗ്രെയെറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.
 
ഇതിന് മറുപടിയായി സിദാൻ എന്നാൽ ഫ്രാൻസാണെന്നും നിങ്ങൾക്ക് ഒരു ഇതിഹാസത്തെ ഇത്തരത്തിൽ അപമാനിക്കാൻ കഴിയില്ലെന്നും സൂപ്പർ താരം എംബാപ്പെ ട്വീറ്റ് ചെയ്തു. ഫ്രാൻസ് ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സിദാൻ വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article