മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ തന്നെ !

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:36 IST)
പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിക്കാം. റൊണാള്‍ഡോ ഏഴാം നമ്പറില്‍ തന്നെ ഇറങ്ങുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഉറുഗ്വായ് സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചിരുന്നത്. റൊണാള്‍ഡോയ്ക്ക് വേണ്ടി ഏഴാം നമ്പര്‍ ജേഴ്‌സി വിട്ടുനല്‍കാമെന്ന് കവാനി അറിയിച്ചു. ദേശീയ ടീമില്‍ കളിക്കുന്ന 21-ാം നമ്പറിലായിരിക്കും കവാനി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിക്കുക. ലീഗ് ആരംഭിച്ചു കഴിഞ്ഞാല്‍ ജേഴ്‌സി നമ്പര്‍ മാറ്റിനല്‍കില്ലെന്ന നിയമമുണ്ട്. എന്നാല്‍, റൊണാള്‍ഡോയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ് തങ്ങളെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍