യുവേഫ ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക് ഇന്നിറങ്ങും

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (10:23 IST)
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ഇന്നിറങ്ങും. മാഞ്ചസ്റ്റർ സിറ്റിയാണ് ജർമ്മൻ ക്ളബ്ബായ ബയേൺ മ്യൂണികിന്റെ എതിരാളികള്‍. മാഞ്ചസ്റ്റർ സിറ്റിയാകട്ടെ കഴിഞ്ഞ സീസണിലെ ഇംഗ്ളീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമാണ്.

ബയേണിന്റെ ഹോംഗ്രൗണ്ടായ അലയൻസ് അരീനയിലാണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോരാട്ടം നടക്കുന്നത്. പെപ്ഗ്വാർഡിയോളയെന്ന മികച്ച പരിശീലകനാണ് ബയേൺ മ്യൂണികിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ ഗ്വാർഡിയോള ബയേണിനായി മൂന്ന് കിരീടങ്ങളാണ് അണിയിച്ചത്. ഫ്രാങ്ക് റിബറി, മൻസൂക്കിച്ച്, യാവി മാർട്ടിനസ്, ഫിലിപ്പ്, ഷ്വെയ്ൻ സ്റ്റീഗർ തുടങ്ങിയവരാണ് ബയേണിന്റെ കരുത്ത്.

മറ്റൊരു കളിയില്‍ മുൻ ചാമ്പ്യൻമാരായ ബാഴ്സലോണയും ചെൽസിയും ഇന്ന് നേര്‍ക്കുനേരെത്തും. ബാഴ്സലോണ ഇന്ന് സൈപ്രസിൽ നിന്നുള്ള അപോയ്ൽ എഫ്സിയെയാണ് നേരിടുന്നത്. ചെൽസിക്ക് ജർമ്മൻ ക്ളബ് ഷാൽക്കെയാണ് എതിരാളികൾ.

ഇന്നത്തെ മത്സരങ്ങൾ: അയക്സ് Vs പാരീസ് എസ്.ജി​, അത്‌ലറ്റി​ക്സ് ക്ളബ് Vs ഷാക്തർ, ബാഴ്സലോണ Vs അപോയ്ൽ, ബയേൺ​ Vs മാഞ്ചസ്റ്റർ സി​റ്റി​, ചെൽസി​  Vs ഷാൽക്കെ, മാരി​ബോർ Vs സ്പോർട്ടിംഗ്, പോർട്ടോ Vs ബത്തേ, റോമ VS മോസ്കോവ, പോർട്ട് Vsബത്തേറോമ Vs മോസ്കാവ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക