ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പ്രതിമ അഞ്ജാതര്‍ അടിച്ചു തകര്‍ത്തു. അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.
ആക്രമണത്തില്‍ രണ്ട് കാലുകളും തകര്‍ന്ന വെങ്കല പ്രതിമ നടപ്പാതയിലേക്ക് മറിഞ്ഞു വീണ നിലയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബാഴ്‌സലോണയുടെ സൂപ്പര്‍ താരമായ മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. അതിനു ശേഷം പ്രതിമയ്‌ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജന്‍മനാടായ ബ്യൂണസ് അയേഴ്‌സില്‍ പ്രതിമ സ്ഥാപിച്ചത്.