പെപ്പിന്റെ ബാഴ്‌സലോണയിലെ സുവര്‍ണ്ണ ടീം പോലെ, അര്‍ജന്റീനന്‍ ടീമിനെ പുകഴ്ത്തി മെസ്സി

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (17:19 IST)
ലോകകിരീടം സ്വന്തമാക്കിയതിന് ശേഷവും വിജയകുതിപ്പ് തുടരുന്ന അര്‍ജന്റീനന്‍ ടീമിനെ പ്രശംസിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ബാഴ്‌സയിലെ സുവര്‍ണ്ണകാലഘട്ടത്തിലെ ടീമിന് അടുത്താണ് നിലവിലെ അര്‍ജന്റീനന്‍ ടീമിന്റെ പ്രകടനങ്ങളെന്ന് മെസ്സി പറയുന്നു. കോപ്പ അമേരിക്ക കിരീടവും ലോകകിരീടവും ഈ ടീം സ്വന്തമാക്കി കഴിഞ്ഞു. ഈ നേട്ടങ്ങള്‍ വളരെ വലുതാണ്.
 
നമുക്ക് വലിയ താരങ്ങളുണ്ട്. ആര് നന്നായി കളിക്കുന്നു എന്നത് വിഷയമല്ല. നമുക്ക് കൃത്യമായ ഒരു കളിരീതി നിലവിലുണ്ട്. ഈ രീതിയില്‍ തുടര്‍ന്ന് പോവുക എന്നതാണ് പ്രധാനം. ലോകകപ്പ് നേടിയതിന് ശേഷം ഈ ടീമിന്റെ ആത്മവിശ്വാസം തന്നെ മെച്ചപ്പെട്ടിട്ടുണ്ട്. ടീം കൂടുതല്‍ ഒറ്റക്കെട്ടായി കാര്യങ്ങള്‍ ചെയ്യുന്നു. ടീമിനുള്ളില്‍ ഇത്തരം ഒരു അന്തരീക്ഷം ഉണ്ടാവുക എന്നതാണ് പ്രധാനം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരെ നേടിയ വിജയത്തിന് ശേഷം മെസ്സി പറഞ്ഞു. നവംബറില്‍ ഉറുഗ്വ, ബ്രസീല്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം അല്പക്കാലം താന്‍ വെക്കേഷനില്‍ ആയിരിക്കുമെന്നും മെസ്സി പറഞ്ഞു. തുടര്‍ന്ന് ജനുവരിയോടെയാകും മെസ്സി തിരികെ ട്രെയ്‌നിങ്ങില്‍ ചേരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article