നികുതി വെട്ടിപ്പ് കേസ്: മെസി രക്ഷപ്പെട്ടു, പിതാവ് അകത്തായേക്കും
നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് അനുകൂലമായി കോടതി വിധി. നികുതി വെട്ടിപ്പ് കേസില്‍ മെസി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ താരത്തെ ബാഴ്‌സലോണ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
2007നും 2009നും ഇടയില്‍ 42 ലക്ഷം ഡോളര്‍ നികുതി മെസി അടച്ചില്ലെന്നായിരുന്നു കേസ്. എന്നാല്‍ നികുതി വെട്ടിപ്പ് കേസില്‍ തന്നെ മെസിയുടെ പിതാവ് ജോര്‍ജ് മെസി കുറ്റക്കാരനാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തല്‍. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജോര്‍ജിന് 2 വര്‍ഷം വരെ തടവും 25 ലക്ഷം ഡോളര്‍ പിഴയും ശിക്ഷ ലഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മറും നികുതി വെട്ടിപ്പ് കേസ് നേരിടുകയാണ്. 2011 മുതല്‍ 2013 വരെയുള്ള കാലങ്ങളില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. കഴിഞ്ഞ ദിവസം നെയ്‌മര്‍ക്കെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.