ബുണ്ടസ് ലീഗയിൽ അപൂർവ്വ നേട്ടം കൊയ്‌ത് ലെവൻഡോവ്‌സ്‌കി

ചൊവ്വ, 19 മെയ് 2020 (11:02 IST)
ജർമൻ ബുണ്ടസ്​ലിഗയില്‍ യൂണിയന്‍ ബെര്‍ലിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി റൊബർട്ടോ ലെവൻഡോവ്‌സ്‌കി. മത്സരത്തിലെ ഗോൾ നേട്ടത്തോടെ തുടർച്ചയായ അഞ്ചാം സീസണിൽ നാല്പതോ അതിലധികമോ ഗോൾ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ലെവൻഡോവ്‌സ്‌കി മാറി. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുമാണ് ഇതിനുമുൻപ് തുടർച്ചയായ അഞ്ച് സീസണുകളിൽ 40 ഗോളുകൾ സ്വന്തമാക്കിയിട്ടുള്ളത്.ഞായറാഴ്ച്ചത്തെ ഗോളോട് കൂടി ഈ സീസണിൽ ലെവൻഡോവ്‌സ്‌കിയുടെ ഗോൾ സമ്പാദ്യം 34 കളികളിൽ നിന്നും 40 ആയി.
 
2014-15 സീസണിൽ ബയേണിലെത്തിയ താരം 2016-2020 വരെയുള്ള കാലയളവിൽ സീസണിൽ തുടർച്ചയായി നാല്പതിലേറെ ഗോളുകൾ കണ്ടെത്തി.ബയേണിനായി ഇതുവരെ 276 കളിയില്‍ 231. ഗോളുകളാണ് ലെവൻഡോവ്‌സ്‌കി സ്വന്തമാക്കിയത്.ക്രിസ്റ്റ്യാനോ റയല്‍ മഡ്രിഡിലായിരുന്നപ്പോള്‍ തുടര്‍ച്ചയായ എട്ട് സീസണുകളിലും മെസ്സി ബാഴ്സലോണയ്‌ക്കായി തുടർച്ചയായ പത്ത് സീസണുകളിലും നാല്പതിലേറെ ഗോളുകൾ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍