ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ സമനിലയുടെ ദിനം. ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തട്ടകത്തിലെത്തിയിട്ടും ഗോവ എഫ്സിക്ക് ലീഗിലെ തങ്ങളുടെ ആദ്യവിജയം നേടാനായില്ല. ഗോവ എഫ്സിയെ ആതിഥേയര്‍ സമനിലയില്‍ (1-1) തളയ്ക്കുകയായിരുന്നു.
17-മത് മിനിട്ടിൽ ഗ്രിഗറി അർഗോളിനിലൂടെയാണ് ഗോവ ലീഡ് നേടിയത്. 36-മത് മിനിട്ടിൽ സ്പാനിഷ് താരം കോക്കെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി സമനില പിടിച്ചെടുത്തത്. ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടു മത്സരങ്ങളിലും ഫലം സമനിലയാണ്. ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഡല്‍ഹി ഡൈനാമോസും 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.