ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡൽഹി ഡൈനാമോസിനെ അവരുടെ ഗ്രൗണ്ടിൽ ഏകപക്ഷീയമായ ഒരുഗോളിന് കേരള ബ്ളാസ്റ്റേഴ്സ് തോല്‍പ്പിച്ചു. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നായകൻ പെൻ ഒറിജിയാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്.
വിരസമായിത്തുടങ്ങിയ കളിയില്‍ രണ്ടാം പകുതിക്ക് ശേഷമാണ് കളി ചൂട് പിടിച്ചത്. 60മത് മിനിട്ടിലാണ് പകരക്കാരനായി ഇറങ്ങിയ പെൻ ഓർജി കേരളത്തിന് ഗോൾ സമ്മാനിച്ചത്. ഐഎസ്എല്ലിൽ ഇത് രണ്ടാം തവണയാണ് പകരക്കാരനായി ഇറങ്ങി ഓർജി ഗോൾ നേടുന്നത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേയ്ക്ക് എത്തി.
ഇയാൻ ഹ്യൂമും സബീത്തും ഡൈനാമോസിന്റെ ബോക്‍സില്‍ നിരന്തരം ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഗോള്‍ മാത്രം മാറി നില്‍ക്കുകയായിരുന്നു. ഇരുപകുതികളിലുമായി ലഭിച്ച നിരവധി അവസരങ്ങൾ പാഴാക്കിയെങ്കിലും കേരളം കാത്തിരുന്ന ജയം പിടിച്ചെടുക്കകയായിരുന്നു.