ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപുൾ കുതിക്കുന്നു. ഇന്നലെ നടന്ന കളിയിൽ സ്വാൻ സിറ്റിക്കെതിരേയായിരുന്നു ലിവർ പുളിന്റെ കുതച്ച് ചാട്ടം. 2-1 നായിരുന്നു ജയം. ഇതോടെ പോയിന്റ് നിലയിൽ രണ്ടാമതെത്താനും ലിവർപുളിനായി. ആറുകളികാൾ നിന്നും 18 പോയിന്റ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ആദ്യ മിനുറ്റുകളിൽ തന്നെ ഗോൾ അടിക്കാൻ ആകാത്തതും ഗോളിന് വഴങ്ങേണ്ടിവന്നതും ലിവർ പുൾ ഒന്നു പതരി. എന്നാൽ രണ്ടാം പകുതിയിൽ അവർ ശക്തമായി തിരിച്ചു വരുന്നതാണ് കാണാൻ കഴിഞ്ഞത്. 54ആം മിനിട്ടിലും 84ആം മിനിട്ടിലും ഗോൾ നേടാൻ ലിവർ പുളിന് സാധിച്ചു.