മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തെ ടീമിലെത്തിച്ച് ജംഷഡ്പൂർ എഫ് സി

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (18:03 IST)
ജംഷഡ്പൂർ എഫ് സിയില്‍ കളിക്കാനൊരുങ്ങി മുൻ അത്‌ലറ്റികോ മഡ്രിഡ് താരം സെര്‍ജിയോ സിഡോഞ്ച. ജംഷഡ്പൂർ എഫ് സിയില്‍ അഞ്ചാമത്തെ വിദേശ താരമായാണ് സിഡോഞ്ച എത്തിയിരിക്കുന്നത്. അത്‌ലറ്റിക്കോ മഡ്രിഡിലെ ബി സി ടീമുകളിൽ സെര്‍ജിയോ സിഡോഞ്ച കളിച്ചിട്ടുണ്ട്. 
 
ജംഷദ്പൂരിന്റെ പ്രീസീസണ്‍ ടൂറിന്റെ സമയത്ത് സ്പെയിനില്‍ വെച്ച്‌ താരം ടീമിനൊപ്പം ചേരും. മിഡ് ഫീൽഡറയ സെര്‍ജിയോ സിഡോഞ്ച ജംഷഡ്പൂർ എഫ് സിയിലും അതേ പൊസിഷനിൽ തന്നെയാവും കളിക്കുക എന്നാണ് റിപ്പോർട്ടുകൾ.  
 
സ്പാനിഷ് ക്ലബുകളായ സരഗോസ, ആല്‍ബസെറ്റെ, പോന്‍ഫെരാഡ  എന്നീ ക്ലബ്ബുകൾക്ക് വേണ്ടി 27 കാരനായ സിഡോഞ്ച കളിച്ചിട്ടുണ്ട്. പാബ്ലൊ‌, വെല്ലിങ്ടണ്‍ പ്രിയോറി, തിരി, മെമൊ എന്നിവരാണ് ടീമിലെ മറ്റു വിദേശ താരങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article