ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും താരത്തിളക്കും, ഇത്തവണ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയുടെ വരവാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ കളര്‍ഫുള്ളാക്കിയത്. എഫ്സി ഗോവയുടെ പരിശീലകനായിട്ടാണ് സീക്കോ ഇന്ത്യയിലെത്തുന്നത്. സീക്കോയുമായി കരാറിലെത്തിയതായി എഫ്സി ഗോവ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
61കാരനായ സീക്കോ ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ ഉള്‍പ്പെടെ 71 കളികള്‍ കളിച്ചിട്ടുണ്ട്. 52 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഫുട്‌ബോള്‍ ലോകം കണ്ട മികച്ച മധ്യനിര താരവും ഫ്രീക്കിക്ക് വിദഗ്ദ്ധരില്‍ ഒരാളുമാണ് വെളുത്ത പെലെ എന്നറിയപ്പെടുന്ന സീക്കോ.
2002 മുതല്‍ 2006 വരെ കാലഘട്ടത്തില്‍ ജപ്പാന്റെ പരിശീലകനായിരുന്നു. 2008ല്‍ സീക്കോ പരിശീലിപ്പിച്ച തുര്‍ക്കി ക്ലബ് ഫെനര്‍ബാഷ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലെത്തിക്കുകയും ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.