റൊണാള്‍ഡോ ഗ്രൗണ്ട് വിടുമ്പോള്‍ 'മെസി, മെസി' മുദ്രാവാക്യങ്ങള്‍ വിളിച്ച് ആരാധകര്‍; സൂപ്പര്‍താരത്തിനു പരിഹാസം

വെള്ളി, 27 ജനുവരി 2023 (16:32 IST)
സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നാസര്‍ പുറത്തായതിനു പിന്നാലെ താരത്തിനെതിരെ പരിഹാസം. അല്‍ ഇതിഹാദിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റാണ് അല്‍ നാസര്‍ സൗദി കപ്പില്‍ നിന്ന് പുറത്തായത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ റൊണാള്‍ഡോയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തി. റൊണാള്‍ഡോ മടങ്ങുമ്പോള്‍ ഗ്യാലറിയിലുണ്ടായിരുന്ന ആരാധകര്‍ 'മെസി, മെസി' എന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
എതിര്‍ ടീം താരത്തിന്റെ ടാക്കിളില്‍ റൊണാള്‍ഡോയ്ക്ക് പരുക്കേറ്റിരുന്നു. മത്സരശേഷം മുടന്തിയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. താരം അടുത്ത മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യവും വ്യക്തമല്ല. അല്‍ ഇതിഹാദിനെതിരായ മത്സരത്തില്‍ ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്കു സാധിച്ചിരുന്നില്ല.

شاهد كيف ودعت جماهير #الاتحاد لاعب فريق النصر كريستيانو رونالدو #الاتحاد_النصر pic.twitter.com/7NVR73VEbc

— قصي نقادي (@Qusay_itfc) January 26, 2023

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍