റൊണാള്‍ഡോയെ വാങ്ങാന്‍ മടിച്ച് യൂറോപ്യന്‍ ക്ലബുകള്‍; കാരണം ഇതാണ്

Webdunia
ശനി, 31 ഡിസം‌ബര്‍ 2022 (09:39 IST)
യൂറോപ്യന്‍ ക്ലബുകള്‍ വാങ്ങാന്‍ മടിച്ചതോടെയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നാസറില്‍ എത്തുന്നത്. 1770 കോടി വാര്‍ഷിക പ്രതിഫലമാണ് അല്‍ നാസര്‍ റൊണാള്‍ഡോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്ലബുമായുള്ള കരാറില്‍ റൊണാള്‍ഡോ ഒപ്പിട്ടു. 2025 വരെയാണ് സൗദി ക്ലബുമായുള്ള റൊണാള്‍ഡോയുടെ കരാര്‍. 
 
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയതിനു പിന്നാലെയാണ് റൊണാള്‍ഡോ ക്ലബ് മാറാന്‍ ആലോചന തുടങ്ങിയത്. ഏതെങ്കിലും യൂറോപ്യന്‍ ക്ലബില്‍ കയറി പറ്റാനാണ് താരം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മോശം ഫോം താരത്തിനു തിരിച്ചടിയായി. ലോകകപ്പില്‍ പോര്‍ച്ചുഗലിന് വേണ്ടി കളത്തിലിറങ്ങിയ റൊണാള്‍ഡോ നിരാശപ്പെടുത്തിയിരുന്നു. താരത്തിന്റെ ഫോമില്‍ ആശങ്കയുള്ള യൂറോപ്യന്‍ ക്ലബുകള്‍ വലിയ പ്രതിഫലം നല്‍കി താരത്തെ സ്വന്തമാക്കാന്‍ മടിച്ചു. ഒടുവില്‍ സൗദി ക്ലബുമായി കരാറില്‍ ഏര്‍പ്പെടാന്‍ റൊണാള്‍ഡോ നിര്‍ബന്ധിതനാകുകയായിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article