സിറ്റിയുടെ കുതിപ്പ് തുടരുന്നു; ഇത്തവണ പരാജയം രുചിച്ചത് ചെ​ൽ​സി​

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (11:38 IST)
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗില്‍ കരുത്തരായ ചെ​ൽ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തകര്‍ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി.  ആവേശം നിറഞ്ഞ മത്സരത്തിന്റെ 46മത് മിനിറ്റിലായിരുന്നു ചെല്‍‌സിയുടെ വല കുലുങ്ങിയത്. ബെ​ർ​നാ​ർ​ഡോ സി​ൽ​വയുടെ തകര്‍പ്പന്‍ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്.

മികച്ച ഫോമില്‍ കളിക്കുന്ന സിറ്റിക്കെതിരെ ചെല്‍‌സിക്ക് പലപ്പോഴും പിടിച്ചു നില്‍ക്കാന്‍ പോലുമായില്ല. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ സം​ഘം അര്‍ഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തിലേക്ക് സിറ്റി ഒ​രു​പ​ടി കൂ‌​ടി അ​ടു​ത്തു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ
ശേ​ഷി​ക്കെ നാ​ല് വി​ജ​യം കൂ​ടി നേ​ടി​യാ​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ജേ​താ​ക്ക​ളാ​കും.​

29 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 78പോ​യി​ന്‍റു​മാ​യി ‌സി​റ്റി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് തു​ട​രു​ക​യാ​ണ്. 29 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 60 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. 53 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം
സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

അനുബന്ധ വാര്‍ത്തകള്‍

Next Article