ആനന്ദകണ്ണീരൊഴുക്കി ഇംഗ്ലണ്ട്; വര്‍ഷങ്ങളുടെ കാത്തിരിപ്പ് ശേഷം ഒരു ഫൈനല്‍, കിരീടനേട്ടം ഒരു വിജയം അകലെ

വ്യാഴം, 8 ജൂലൈ 2021 (08:51 IST)
ഇംഗ്ലണ്ടിന്റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ഒരു വമ്പന്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിക്കുന്നത് 55 വര്‍ഷത്തിനുശേഷമാണ്. യൂറോ കപ്പ് സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചത്. 1966 ല്‍ ലോകകപ്പ് ഉയര്‍ത്തിയ ശേഷം ഒരു കിരീടം നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. ഇത്തവണ തങ്ങളുടെ കിരീടക്ഷാമത്തിനു പരിഹാരം കാണുമെന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫൈനലില്‍ കരുത്തരായ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 
 
മാത്രമല്ല ഇത് ആദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1996-ല്‍ സെമി ഫൈനലിലെത്തിയതായിരുന്നു ഇതിനുമുന്‍പുണ്ടായ വലിയ നേട്ടം.1966-ലെ ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇടം നേടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍