ഡെൽറ്റ വ്യാപനം കൂടുന്നു, യൂറോകപ്പിന് മുന്നറിയിപ്പുമായി ലോകാരോ‌ഗ്യസംഘടന

വെള്ളി, 2 ജൂലൈ 2021 (13:25 IST)
യൂറോകപ്പിൽ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. കൂടുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
 
യൂറോ മത്സരങ്ങൾ കാണാനെത്തിയവരിൽ നിരവധി പേർക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യസംഘടന പറയുന്നു. യൂറോപ്പിലെ ഡെൽറ്റ വ്യാപനം ചൂണ്ടികാണിച്ചാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് തരംഗമുണ്ടാകും. കൊവിഡ് കേസുകളിൽ 10 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്‌ച്ച റിപ്പോർട്ട് ചെയ്‌തത്.
 
കോപ്പൻഹേഗനിൽ മത്സരം കണ്ട് മടങ്ങിയവരിലാണ് ഡെൽറ്റ റിപ്പോർട്ട് ചെയ്‌തത്. ഇതിനെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടുക്രയിൻ മത്സരത്തിൽ യുകെയിൽ താമസമാക്കിയവർക്ക് വിറ്റ ടിക്കറ്റുകൾ യുവേഫ് ക്യാൻസൽ ചെയ്‌തിരിക്കുകയാണ്. യൂറോ കപ്പ് സെമി, ഫൈനൽ മത്സരങ്ങൾ ബ്രിട്ടനിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ കൊവിഡ് വ്യാപനം വർധിക്കുന്നതായാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍