കളി തുടങ്ങി നാലാം മിനിറ്റില്‍ ബാഴ്സലോണ ലീഡ് വഴങ്ങി. ഫിലിപ് കോസ്റ്റിച്ചിന്റെ പെനാല്‍റ്റി ഗോളാണ് ബാഴ്സയെ പിന്നിലാക്കിയത്. 36-ാം മിനിറ്റില്‍ ബോറെയുടെ ലോംഗ് ഷൂട്ടറില്‍ എൻട്രാഷ് ലീഡ് ഉയർത്തി. രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ വരുത്തി ബാഴ്സലോണ ഇറങ്ങിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 67 മിനുട്ടില്കോസ്റ്റിച്ചിലൂടെ ഫ്രാങ്കഫര്‍ട്ടിന്റെ മൂന്നാം ഗോള്‍.