ക്രിസ്റ്റ്യാനോയെ കൂടുതല്‍ ശിക്ഷിക്കണമെന്ന് നെയ്മര്‍

Webdunia
ബുധന്‍, 28 ജനുവരി 2015 (10:31 IST)
സ്പാനിഷ് ലീഗ് മത്സരത്തിനിടെ കോര്‍ഡോബ താരത്തിനോട് ക്രൂരമായി പെരുമാറിയ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ബാഴ്‌സലോണ താരം നെയ്മര്‍ രംഗത്ത്. എതിര്‍താരത്തെ ഇടിച്ചുവീഴ്‌ത്തുകയും  താരങ്ങളെയും കൈയേറ്റം ചെയ്ത് റൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഈ ശിക്ഷ പോരാ. കടുത്ത ശിക്ഷ നല്‍കിയാലേ താനുള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കൂ എന്നും നെയ്മര്‍ പറഞ്ഞു. കോര്‍ഡോബയ്‌ക്കെതിരെയുള്ള മത്സരത്തിന്റെ എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എഡിമര്‍ ഫ്രാഗയെ ഇടിച്ചുവീഴ്ത്തിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ താരങ്ങളെയും റൊണാള്‍ഡോ കൈയേറ്റം ചെയ്തു. ഒട്ടുമാലോചിക്കാതെ റഫറി റൊണാള്‍ഡോയ്ക്ക് ചുവപ്പു കാര്‍ഡും നല്‍കിയിരുന്നു.

അതേസമയം താന്‍ തെറ്റ് സമ്മതിക്കുന്നതായും, എഡിമറോടും മറ്റുതാരങ്ങളോടും ക്ഷമ ചോദിക്കുന്നതായും ക്രിസ്റ്റ്യാനോ ട്വിറ്ററിലൂടെ ക്ഷമചോദിച്ചു. എന്നാല്‍ താരത്തിനെതിരെ കൂടുതന്‍ നടപടികള്‍ വേണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.  താരത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ ആണ് ആലോചന നടക്കുന്നത്. ഇങ്ങനെയെങ്കില്‍ റയല്‍ സോസിഡാഡ്, അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ എന്നിവര്‍ക്കെതിരെ റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ കഴിയില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.