ബ്രസീലിനെ നാണം കെടുത്താതിരിക്കാന്‍ കളി മയപ്പെടുത്തി ഹമ്മല്‍സ്

വെള്ളി, 11 ജൂലൈ 2014 (10:41 IST)
സെമിഫൈനലില്‍ ബ്രസീലിനെ സ്വദേശത്ത് നാണം കെടുത്തേണ്ടെന്ന് കരുതി തങ്ങള്‍ രണ്ടാം പകുതിയില്‍ ഒതുക്കത്തിലാണ് കളിച്ചതെന്ന് ജര്‍മ്മന്‍ താരം ഹമ്മല്‍സ്

തൊണ്ണൂറു മിനിറ്റും നന്നായി കളിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം ബ്രസീലിന് സംഭവിച്ചത്  തങ്ങള്‍ക്കും അവിശ്വസനീയതയായിരുന്നു.കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബ്രസീലിനെ കൂടുതല്‍ നാണംകെടുത്തരുതെന്നും ഞങ്ങള്‍ ആദ്യപകുതിക്ക് ശേഷം തീരുമാനിച്ചിരുന്നു ഹമ്മല്‍സ് പറഞ്ഞു

പരിക്കില്‍ നിന്നു പൂര്‍ണ്ണമായി മോചിതനായില്ലെങ്കിലും അര്‍ജെന്റീനയ്ക്കെതിരെയുള്ള മത്സരത്തിലും കളിക്കാമെന്നും സെമിയിലെ കളി പുറത്തെടുക്കാനാവുമെന്നുമാണ് ഹമ്മല്‍സ്  പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക