ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂരിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ടീം എന്ന നിലയിൽ കേരളാ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരി. മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ പത്ത് പേരുമായാണ് മത്സരിച്ചതെന്നും എന്നിട്ടും ഒരവസരത്തിൽ 2-1ന്റെ ലീഡ് സ്വന്തമാക്കിയെന്നും ഷട്ടോരി പറഞ്ഞു. മത്സരത്തിന്റെ 50മത് മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് താരം ചുവപ്പുകാർഡ് കണ്ട് പുറത്തായത്.