ഈ സ്വപ്നമാണ് ഞാൻ കണ്ടത്, വിരമിക്കൽ ഇങ്ങനെയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു: എയ്ഞ്ചൽ ഡി മരിയ

അഭിറാം മനോഹർ
തിങ്കള്‍, 15 ജൂലൈ 2024 (17:04 IST)
Di Maria

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇത്തരത്തിലുള്ള ഒരു വിരമിക്കലായിരുന്നു തന്റെ സ്വപ്നമെന്ന് എഞ്ചല്‍ ഡി മരിയ. കോപ്പ അമേരിക്ക കിരീടം നേട്ടം സ്വന്തമാക്കി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഡി മരിയ ഇക്കാര്യം പറഞ്ഞത്.
 
 ഇങ്ങനെ ഒരു അവസാനം എഴുതിവെച്ചതാണ്. ഇത് ഇങ്ങനെ തന്നെയായിരുന്നു നടക്കേണ്ടിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ താരം കുറിച്ചു. ഞാന്‍ ഇങ്ങനെയുള്ളൊരു അവസാന മത്സരമായിരുന്നു സ്വപ്നം കണ്ടത്. ഞാന്‍ ഫൈനലില്‍ എത്തുമെന്ന് സ്വപ്നം കണ്ടു. അതില്‍ വിജയിച്ചുകൊണ്ട് ഈ രീതിയില്‍ വിരമിക്കുന്നതായിരുന്നു സ്വപ്നം. അത് സാധ്യമായി. ഡി മരിയ പറഞ്ഞു. ഒരുപാട് മനോഹരമായ ഇമോഷന്‍സാണ് ഈ വിജയം നല്‍കുന്നത്. ഈ കിരീടം നേടാന്‍ സഹായിച്ച ഈ തലമുറയോട് ഞാന്‍ എന്നെന്നും നന്ദിയുള്ളവനാണ്. ഡിമരിയ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article