ബ്രസീലിന് എന്നെ വേണം, ഞാൻ ആവേശഭരിതനാണ്: ആഞ്ചലോട്ടി

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (16:00 IST)
റയൽ മാഡ്രിഡിൻ്റെ സൂപ്പർ പരിശീലകനായ കാർലോസ് ആഞ്ചലോട്ടിയെ ബ്രസീൽ തങ്ങളുടെ ദേശീയ ടീം പരിശീലകനായി പരിഗണിക്കുന്നുവെന്ന വാർത്ത ഏറെകാലമായി ഉയർന്നു കേൾക്കുന്നത്. എഡേഴ്സനടക്കം ചില ബ്രസീൽ താരങ്ങൾ തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. ബ്രസീൽ ഫുട്ബോൾ അധികൃതരും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോടെന്നും തന്നെ ഇതുവരെ പ്രതികരിക്കാൻ റയൽ പരിശീലകൻ തയ്യാറായിരുന്നില്ല.
 
എന്നാൽ ഇന്നലെ റയൽ മാഡ്രിഡിൻ്റെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഈ അഭ്യൂഹങ്ങളെ പറ്റി ആഞ്ചലോട്ടി പ്രതികരിച്ചു. ബ്രസീൽ ടീമിന് എന്നെ വേണം എന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാനതിൽ വലിയ ആവേശഭരിതനാണ്. പക്ഷേ നിലവിൽ എനിക്ക് റയലുമായി കരാറുണ്ട്. ആ കരാറിനെ ഞാൻ ബഹുമാനിക്കേണ്ടതുണ്ട്. റയൽ തനിക്ക് പ്രിയപ്പെട്ട ടീമാണെന്നും അതിനാൽ തന്നെ കരാർ പൂർത്തീകരിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും ആഞ്ചലോട്ടി കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article