സെല്‍ഫ് ഗോള്‍: പുതിയ നിയമമായി യുവേഫ

ഞായര്‍, 30 മാര്‍ച്ച് 2008 (12:19 IST)
സെല്‍‌ഫ് ഗോളിന്‍റെ അവകാശിയെ സംബന്ധിച്ച് പുതിയ നിയമവുമായി യുവേഫ രംഗത്ത്. ഡിഫന്‍ഡറുടെ കാലില്‍ത്തട്ടി പന്ത് വലയില്‍ കയറിയാല്‍ അത് സെല്‍‌ഫ് ഗോളോ അതോ യഥാര്‍ത്ഥ ഗോളോ ആണെന്ന തര്‍ക്കത്തിന് പരിഹാരവുമായി യുവേഫ രംഗത്ത്.

പോസ്റ്റ് ലക്‍ഷ്യമാക്കിയുള്ള ഷോട്ട് ഡിഫന്‍‌ഡറുടെ കാലില്‍ത്തട്ടി വഴിതിരിഞ്ഞാണ് വലയില്‍ക്കയറിയതെങ്കിലും അടിച്ചയാളുടെ പേരില്‍. പുറത്തേക്കു പോകുന്ന ഷോട്ട് ആരുടെയെങ്കിലും കാലിലോ ദേഹത്തോ തട്ടി വഴി തിരിഞ്ഞു കയറിയാല്‍ അത് സെല്‍‌ഫ് ഗോള്‍.

ഏറെക്കുറെ ഇങ്ങനെത്തന്നെയാണ് ഇപ്പോള്‍ റഫറിമാര്‍ ഗോളനുവദിക്കുന്നതെങ്കിലും ഇത്രകാലവും ഇതിന് വ്യക്തമായ നിയമമുണ്ടാരുന്നില്ലെന്നതാണ് വാസ്തവം.

വഴിതെറ്റി വലയില്‍ കയറി ഗോളുകളുടെ അവകാശത്തെച്ചൊല്ലി തര്‍ക്കം തുടങ്ങിയിട്ട് ഇരുപതു വര്‍ഷത്തിലേറെയായി. ഫീല്‍ഡിലുള്ള റഫറിമാരുടെ മനോധര്‍മ്മമനുസരിച്ചാണ് ഇതുവരെ അവകാശിയെ പ്രഖ്യാപിച്ചിരുന്നത്.

പ്രതിരോധ നിരയിലെ പല താരങ്ങളുടെയും കരിയറിലെ കറുത്തപാടുകളുമായി സെല്‍‌ഫ് ഗോളുകള്‍ കുറിക്കപ്പെടുന്നത് തടയുവാനും യുവേഫ പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നു.

വെബ്ദുനിയ വായിക്കുക