ലോക ഫുട്ബോളര്‍ ടോട്ടി ഇല്ല

Webdunia
FILEFILE
ഈ വര്‍ഷത്തെ മികച്ച ഫുട്ബോളര്‍മാരുടെ 30 അംഗ പട്ടികയില്‍ റോമയുടെ ഇറ്റാലിയന്‍ താരം ഫ്രാഞ്ചെസ്ക്കോ ടോട്ടിക്കും ഇന്‍റര്‍മിലാന്‍ താരം സ്ലാട്ടന്‍ ഇബ്രാമോവിക്കിനും സ്ഥാനം നേടാനായില്ല. കഴിഞ്ഞ വര്‍ഷം ഗോള്‍ഡന്‍ ബൂട്ട് ലഭിച്ച ടോട്ടി ക്ലബ്ബിനെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും എത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഇന്‍റര്‍ താരം ഇബ്രാമോവിക്കിനും പട്ടികയില്‍ ഉള്‍പ്പെടാന്‍ ഭാഗ്യമുണ്ടായില്ല.

ബയേണിന്‍റെ സ്കോറിംഗ് മെഷീന്‍ ഇറ്റാലിയന്‍ ലൂക്കാ ടോണിയും, ആഴ്‌സണലിന്‍റെ പ്രതിഭാധനനായ മദ്ധ്യനിരക്കാരന്‍ സെസ്ക് ഫാബ്രിഗാസ്, സ്പാനിഷ് ലീഗില്‍ വലന്‍സിയയുടെ ഗോളടിയന്ത്രം ഡേവിഡ് വില്ല എന്നിവരും പുറത്തായവരുടെ പട്ടികയിലാണ് ഉള്‍പ്പെട്ടത്. ഫാബ്രിഗാസ് ഈ സീസണില്‍ പ്രീമിയര്‍ലീഗിലെ മികച്ച കളിക്കാരുടെ പട്ടികയില്‍ ഇതുവരെ മുന്നിലുള്ള മികച്ച താരമാണ്.

ഇറ്റാലിയന്‍ താരങ്ങളാണ് പട്ടികയില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവരുടെ അഞ്ചു കളികാര്‍ മികച്ച കളിക്കാരനുള്ള മത്സരത്തിനുണ്ട്. ഇംഗ്ലണ്ടില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും നാലു കളിക്കാര്‍ വീതം ഉള്‍പ്പെട്ടപ്പോള്‍ അര്‍ജന്‍റീനയുടേയും ബ്രസീലിന്‍റെയും മൂന്നു താരങ്ങള്‍ വീതവും ജര്‍മ്മനിയുടെയും പോര്‍ച്ചുഗലിന്‍റെയും നിരയില്‍ നിന്നും രണ്ടു താരങ്ങള്‍ വീതവും പട്ടികയില്‍ എത്തി.

ഓരോ കളിക്കാര്‍ പട്ടികയിലുള്ള ഏഴു രാജ്യങ്ങളുണ്ട്. എഴു കളിക്കാര്‍ പട്ടികയിലുള്ള ബാഴ്‌സിലോണയാണ് മുന്നില്‍. ചെല്‍‌സിയുടെ അഞ്ചു കളിക്കാര്‍ പട്ടികയില്‍ പെട്ടപ്പോള്‍ മിലാനില്‍ നിന്നും നാലും മാഞ്ചസ്റ്ററിന്‍റെയും ബയേണിന്‍റെയും മൂന്നു താരങ്ങളും ഉള്‍പ്പെട്ടു. ലിവര്‍പൂളിന്‍റെയും റയലിന്‍റെയും രണ്ടു താരങ്ങള്‍ വീതമുണ്ട്. വില്ലാ റയല്‍, യുവന്‍റസ്, ലിയോണ്‍, ഇന്‍റര്‍ എന്നീ ക്ലബ്ബുകള്‍ക്ക് ഓരോ കളിക്കാരെ ഉള്‍പ്പെടുത്താനേ കഴിഞ്ഞുള്ളൂ.

ഇറ്റലി: ബഫണ്‍, കന്നവാരോ, ഗട്ടൂസോ, നെസ്റ്റ്, ആന്ദ്രേ പിര്‍ലോ

അര്‍ജന്‍റീന: മെസ്സി, റിക്വല്‍മേ, ടവസ്

ബ്രസീല്‍: ജുനീഞോ, കാക, റൊണാള്‍ഡീഞ്ഞോ

കാമറൂണ്‍: സാമുവല്‍ എറ്റൂ

ചെക്ക് റിപ്പബ്ലിക്ക്: പീറ്റര്‍ ചെക്ക്

ഇംഗ്ലണ്ട്: ജറാഡ്, റൂണി, ജോണ്‍ ടെറി

ഫ്രാന്‍സ്: തിയറി ഹെന്‍‌റി, റിബറി, തുറാം, വിയേര

ജര്‍മ്മനി: ക്ലോസ്, ലാം

ഘാന : മൈക്കല്‍ എസ്സിയാന്‍

ഹോളണ്ട്: നീല്‍‌സ്റ്റര്‍ റൂയി

ഐവറികോസ്റ്റ്: ദ്രോഗ്‌ബ

മെക്‍സിക്കോ: മാര്‍ക്കസ്

പോര്‍ച്ചുഗല്‍: ക്രിസ്ത്യാനോ റൊണാള്‍ഡോ, ഡെക്കോ

സ്പെയിന്‍: ടോറസ്