എസ് ബി ടി താരം അബ്‌ദുല്‍ നൗഷാദ് കേരളാ ഫുട്ബോളിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാ മികച്ച കേരളാ ഫുട്ബോളര്‍ പദവി നൗഷാദിനെ തേടി വരുന്നത്. മികച്ച സീനിയര്‍ ഫുട്ബോള്‍ കളിക്കാരനുള്ള 2007-ലെ കെ.എഫ്.എ. അവാര്‍ഡ് കെ.എം.അബ്ദുള്‍നൗഷാദിന് ലഭിക്കും. 2005 ലായിരുന്നു ഇതിനു മുമ്പ് ഈ ബഹുമതി.
അഞ്ചു സന്തോഷ് ട്രോഫികളില്‍ കേരളത്തിനായി ബൂട്ടു കെട്ടിയ നൗഷാദ് 2001 മുതലാ കേരളാ ഫുട്ബോളിന്‍റെ മദ്ധ്യനിരക്കാരനായി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഗുഡ്ഗാവില്‍ വരെ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച നൗഷാദ് സന്തോഷ് ട്രോഫിയില്‍ നേടിയത് 12 ഗോളുകളാണ്.
2004-ലെ ന്യൂഡല്‍ഹി സന്തോഷ്ട്രോഫിയില്‍ ആറു ഗോള്‍ പ്രകടനം നടത്തി ടോപ് സ്കോറര്‍ ആയതിനാണ് 2005 ലെ മികച്ച കളിക്കാരനെന്ന ബഹുമതി തേടിയെത്തിയത്. ഏഴു വര്‍ഷമായി തിരുവനന്തപുരം എസ്.ബി.ടി.യുടെ കളിക്കാരനായ നൗഷാദ്. ദേശീയ ലീഗില്‍ ആറു ഗോളുകളും പേരിലാക്കിയിട്ടുണ്ട്.
ഇക്കൊല്ലം പാലക്കാട് നടന്ന സംസ്ഥാന സീനിയര്‍ അന്തര്‍ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടിനെ ജേതാക്കളായതിനു പിന്നിലും നൗഷാദിന്‍റെ മൂന്നു ഗോളുകള്‍ ഉണ്ടായിരുന്നു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ നല്‍കുന്ന സ്വര്‍ണപ്പതക്കമാണ് അവാര്‍ഡ്. ആഗസ്ത് 19ന് കൊച്ചിയില്‍ കെ.എഫ്.എ.യുടെ വാര്‍ഷിക പൊതുയോഗത്തില്‍ അവാര്‍ഡ് സമ്മാനിക്കും.