2005 ആഗസ്റ്റ് 6 ന് വിഖ്യാത ഫോട്ടോഗ്രാഫറും ഫോട്ടോ ജേണലിസ്റ്റും ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങളുടെ സാക്ഷിയുമായ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രെസ്സണ്‍ അന്തരിച്ചു. നൂറ്റാണ്ടിന്‍റെ കണ്ണ് എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.
കൈയിലൊതുങ്ങുന്ന 35 എം.എം.ലെയ്ക ക്യാമറയുമായി ഇരുളും വെളിച്ചവും മാത്രമുള്ള ഫോട്ടോഗ്രാഫിയുടെ ലോകം കീഴടക്കിയ കലാകാരനായിരുന്നു ബ്രെസ്സണ്‍.
ഗാന്ധിജ-ിയുടെ വധത്തിന് 15 മിനിട്ടുമുമ്പുവരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നിട്ടും, ആ സംഭവം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷെ തുടര്‍ന്നദ്ദേഹമെടുത്ത ചിത്രങ്ങള്‍ കവിതപോലെ മനോഹരമായിരുന്നു.
ലൈഫ്, പാരിസ്, മാച്ച് തുടങ്ങിയ മാസികകളില്‍ അച്ചടിച്ചുവന്ന ബ്രെസ്സണ്‍ ചിത്രങ്ങളായിരുന്നു, ടെലിവിഷനില്ലാത്ത അക്കാലത്ത് സംഭവങ്ങളുടെ യഥര്‍ത്ഥ മുഖം ജ-നങ്ങളിലെത്തിച്ചിരുന്നത്.
വ്യക്തികളുടെ ഫോട്ടോകളും മുഖചിത്രങ്ങളുമെടുക്കുന്നതില്‍ അസാമാന്യമായ മികവും കലാപരതയും കാട്ടിയിരുന്ന അദ്ദേഹം ഒട്ടേറെ ചരിത്രസംഭവങ്ങളും ക്യാമറയില്‍ പകര്‍ത്തി.
നിര്‍ണ്ണായക നിമിഷങ്ങള്‍ കൃത്യസമയത്ത് പകര്‍ത്താനുള്ള അസാമാന്യമായ പാടവമായിരുന്നു ബ്രെസ്സണിന്‍റെ വിജ-യം. അസൂയാലുക്കളതിനെ ഭാഗ്യമെന്നു വിളിച്ചു
കലാത്മകത, സത്യദര്‍ശനം
ഒരു നിമിഷത്തിന്‍റെ അംശങ്ങലിളൊന്നിലെ സത്യത്തെ കണ്ടെത്തുകയും, അത് അവതരിപ്പിക്കാനും അതിനു പ്രാധാന്യം കിട്ടുവാനുമായി, ദൃശ്യപരമായി അനുഭവവേദ്യമാവുന്ന രൂപഘടകങ്ങളെ നിഷ്ഠയോടെ ക്രമീകരിക്കുകയും ചെയ്യലാണ് ഫോട്ടോഗ്രാഫി എന്ന് ബ്രെസ്സണ്‍ പറയുന്നു.
ലോകത്തെ ദൃശ്യപരമായി അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫി നിരന്തരമായ ചോദ്യങ്ങളുടേയും അന്വേഷണത്തിന്‍റെയും ഫലമായ ബൗദ്ധികവും ഇന്ദ്രിയപരവുമായ പ്രവൃത്തിയാണ്- അദ്ദേഹം പറയുന്നു.
ചീനയിലെ സാംസ്കാരിക വിപ്ളവം, സ്പെയിനിലെ സിവില്‍ വാര്‍, 1968 ലെ ഫ്രാന്‍സില്‍ നടന്ന വിദ്യാര്‍ത്ഥി വിപ്ളവം, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതികള്‍ അങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്‍റെ മാസ്മര ചിത്രങ്ങളുടെ പട്ടിക.
1947 ല്‍ ഡേവിഡ് സെയ്മാര്‍, റോബര്‍ട്ട് കാപ എന്നിവരോടൊത്ത് ഉണ്ടാക്കിയ മാഗ്നം ഫോട്ടോസ് എന്ന ഏജ-ന്‍സിക്കുവേണ്ടിയാണ് ബ്രെസ്സണ്‍ സോവിയറ്റ് യൂണിയന്‍, ക്യൂബ, ഈജ-ിപ്ത്, ഇന്തോനേഷ്യ, ചീന എന്നിവിടങ്ങളിലും ഇന്ത്യയിലുമെത്തിയത്.
ആദ്യത്തെ കൗതുകം പെയിന്‍റിങ്ങ്
പാരീസില്‍ നിന്നും അകലെയല്ലാത്ത ചാന്‍റര്‍ലോപില്‍ സമ്പന്നമല്ലാത്തൊരു കുടുംബത്തിലാണ് 1908 ആഗസ്റ്റ് 22 നാണ് ബ്രെസ്സന്‍ ജ-നിച്ചത്. ആദ്യത്തെ കൗതുകം ചിത്രംവരയും പെയിന്‍റിങ്ങുമായിരുന്നു. 1927 ല്‍ അദ്ദേഹം ചിത്രരചന പഠിക്കുകയും ചെയ്തു. കേംബ്രിഡ്ജ-ില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷം ഫ്രഞ്ച് സൈന്യത്തില്‍ ചേര്‍ന്നു.
1937 ല്‍ ജ-ാവാ നര്‍ത്തകിയായ രത്നമോഹിനിയെ അദ്ദേഹം വിവാഹം ചെയ്തു. 30 കൊല്ലത്തിനുശേഷം അവര്‍ വഴിപിരിഞ്ഞു. 1970 ല്‍ മാര്‍ട്ടിനി ഫ്രാങ്കിനെ വിവാഹം ചെയ്തു. മെലാനി എന്നൊരു മകളുമുണ്ട്.
1931 ലാണ് ലെയ്ക ക്യാമറാ ബ്രെസ്സണ് കിട്ടുന്നത്. അന്നുമുതല്‍ ഫോട്ടോകളുടെ വശ്യലോകത്തേക്കദ്ദേഹം യാത്രപോയി. സിനിമയില്‍ നിന്നുള്ള ചില പാഠങ്ങള്‍ തന്‍റെ ഫോട്ടോഗ്രാഫിയെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
പാരീസിലെ റെയില്‍ റോഡ് സ്റ്റേഷനിന്‍റെ പശ്ഛാത്തലത്തിലുള്ള ഒരാളുടെ രൂപം അദ്ദേഹത്തിന്‍റെ വിഖ്യാത ഫോട്ടോകളിലൊന്നാണ്. കലാപരമായ അപൂര്‍വ ചാരുത; ഫ്രെയിമുകളൂടെ ഭംഗി എന്നിവ അതിനെ ഉദാത്തമാക്കി.
കൃത്രിമ വെളിച്ചം ഉപയോഗിക്കാതെ, വിലകൂടിയ ലെന്‍സുകളും ആധുനിക ഫോട്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിക്കാതെ, ബ്ളാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളില്‍ ഒതുങ്ങിനിന്ന് വിശ്വസാക്ഷിയും വിശ്വവിഖ്യാതനുമായി ബ്രെസ്സണ്.
നാലു പതിറ്റാണ്ടുകളില്‍ പലതവണയായി അദ്ദേഹം ഇന്ത്യയിലെത്തി. അവസാനം വന്നത് 1987 ലായിരുന്നു. മഹാത്മാഗാന്ധിയുടെ മരണശേഷവും ശവസംസ്കാര സമയത്തുമെടുത്ത പടങ്ങള്‍ ലോകപ്രസിദ്ധമാണ്.
ഇന്ത്യയുടെ റിപബ്ളിക് ദിനപരേഡ്, രമണ മഹര്‍ഷിയുടെ മരണശയ്യ, അലഹബാദിലെ കുംഭമേള തുടങ്ങി നൂറിലേറെ അമൂല്യങ്ങളായ ഇന്ത്യന്‍ ഫോട്ടോകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.